ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം

കോട്ടയം : കൂരോപ്പട ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ നടന്നു. ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. 2020, 2021, 2022 വർഷങ്ങളിലായി ഉന്നത വിജയം കരസ്ഥമാക്കിയ നൂറിലധികം വിദ്യാർത്ഥികളെ ഡോ.എൻ.ജയരാജ് മെഡലുകൾ നൽകി അനുമോദിച്ചു.

Advertisements

യോഗത്തിൽ മാനേജർ കെ ബി ദിവാകരൻ നായർ അദ്ധ്യക്ഷനായി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, വൈസ് പ്രസിഡന്റ് എം ജി നാരായണൻ നായർ, ഹെഡ്മിസ്ട്രസ് സ്വപ്ന ബി നായർ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ജോർജ് ,അനിൽ കൂരോപ്പട പ്രിൻസിപ്പൽ ഗോപകുമാർ സ്റ്റാഫ് സെക്രട്ടറി വി ആർ ഗീത എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക എസ് സവിത , ദേശീയ ഫിലിം അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ നിഖിൽ എസ് പ്രവീൺ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.

Hot Topics

Related Articles