ഇറക്കത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു:ഒടുവിൽ രക്ഷയായത് ഡ്രൈവറുടെ തക്കസമയത്തെ ഇടപെടൽ, സംഭവം കോട്ടയം കടുത്തുരുത്തിയിൽ

കടുത്തുരുത്തി: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മനസാന്യന്ധ്യത്തിൽ ഹാന്‍ഡ് ബ്രേക്കിട്ടു നിര്‍ത്തിയതിനാല്‍ വന്‍ അപകടമൊഴിവായി. ഇന്നലെ രാവിലെ ഒമ്പതോടെ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തി ഐ.റ്റി.സി. കവലയില്‍ നിന്നുള്ള ഇറക്കമിറങ്ങുന്നതിനിടെയാണ് ബസിന്റെ ബ്രേക്ക് നഷ്ടപെട്ടത്. കോട്ടയത്ത് നിന്നും വൈക്കത്തേക്കു പോവുകയായിരുന്നു ബസ്. ബ്രേക്ക് ജാമായതാണെന്നു ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി വിജേഷ് പറഞ്ഞു. വനിതാ കണ്ടകടറും യാത്രക്കാരും പരിഭ്രാന്താരാകാതിരിക്കാന്‍ ബ്രേക്ക് നഷ്ടപെട്ട വിരം വിജേഷ് അറിയിച്ചില്ല. തുടര്‍ന്ന് പാണാവേലി കട്ടിംഗിലെ ഇറക്കത്തില്‍ കരുതലോടെ ബസ് ഓടിച്ച ഇദേഹം താഴെ ട്രേഡേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ മുന്നിലെത്തിയപ്പോള്‍ ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി അയച്ചു. വൈക്കത്തുനിന്നും മെക്കാനിക്കെത്തിയ ശേഷം ബസ് റോഡിന്റെ അരികിലേക്കു മാറ്റിയിട്ടു.ചിത്രം- ബ്രേക്ക് നഷ്ടപെട്ട കെ.എസ്.ആർ. ടി.സി. ബസ്.

Advertisements

Hot Topics

Related Articles