തിരുവനന്തപുരം :ഓണം വാരാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ ആറു മുതൽ 12 വരെ തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ മണക്കാട് ജങ്ഷൻ വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ സെപ്റ്റംബർ രണ്ടു മുതൽ 12 വരെ ദീപാലംകൃതമാക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും.സതേൺ സോണൽ കൗൺസിൽ യോഗം സ്പെ്റ്റംബർ മൂന്നിനു കോവളത്ത് നടക്കുന്ന പശ്ചാത്തലത്തിൽ കോവളം മേഖലയിലും ദീപാലങ്കാരം സംഘടിപ്പിക്കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മണക്കാട് മുതൽ കോവളം വരെയുള്ള റോഡിന് ഇരുവശങ്ങളും ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ ദീപാലംകൃതമാക്കും. ഉത്സവ കാലയളവിൽ ഉത്സവ മേഖലയിലെ പ്രധാന റോഡിന് ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കുന്നതിനു തിരുവനന്തപുരം കോർപ്പറേഷനിൽനിന്നോ വിനോദ സഞ്ചാര വകുപ്പിൽനിന്നോ മുൻകൂർ അനുമതി വാങ്ങണം