‘ആദ്യം തന്നെ പരിഗണിച്ചിരുന്ന സിനിമയിൽ സാറ്റ്ലൈറ്റ് മൂല്യം ഇല്ലെന്ന് പറഞ്ഞ് സൗബിനെ നായകനാക്കി’! ‘സിനിമകളില്‍ നിന്നും തീർത്തും അവ​ഗണന’:വെളിപ്പെടുത്തലുമായി നടന്‍ മണികണ്ഠന്‍ ആചാരി

സിനിമകളില്‍ അര്‍ഹിക്കുന്ന പരി​ഗണന ലഭിക്കുന്നില്ലെന്ന് നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി. ഇതുവരെയുള്ള ജീവിതകാലം മുഴുവന്‍ ചെലവഴിച്ച സിനിമാ മേഖലയില്‍ നാള്‍ക്ക് നാള്‍ തന്റെ കരിയര്‍ ​ഗ്രാഫ് താഴേക്ക് പോവുകയാണെന്ന് മണികണ്ഠന്‍ പറയുന്നു.ഇലവീഴാപൂഞ്ചിറ എന്ന സിനിമയില്‍ തന്നെ ആയിരുന്നു ആദ്യം പരി​ഗണിച്ചിരുന്നതെന്നും എന്നാല്‍ സാറ്റ്ലൈറ്റ് മൂല്യം ഇല്ലെന്ന് പറഞ്ഞത് തനിക്ക് പകരം സൗബിനെ ചിത്രത്തില്‍ നായകനാക്കിയെന്നും മണികണ്ഠന്‍ പറഞ്ഞു.

Advertisements

‘ചെറിയ കഥാപാത്രങ്ങള്‍ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട റോളുകള്‍ ആയിരുന്നു ഞാന്‍ ചെയ്തത്. എന്നിട്ടും എന്ത് കൊണ്ടാണ് കുറച്ചു കൂടി നല്ല റോളുകള്‍ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്ക്രിപ്റ്റുകള്‍ വന്നെങ്കിലും അതിന് പ്രൊഡ്യൂസര്‍മാരെ കിട്ടുന്നില്ല. സാറ്റ്ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്. എനിക്ക് വേണ്ടത്ര മാര്‍ക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാര്‍ക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നടനെന്ന നിലയില്‍ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടന്‍‌ സമ്മതിക്കില്ല’

ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച്‌ മതിയായി. മാര്‍ക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്. പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്’

‘വ്യക്തിയെന്ന നിലയില്‍ സൗബിനിക്ക എന്നേക്കാള്‍ ഒരുപാട് ഉയരത്തിലാണ്. ഞാനം​ഗീകരിക്കുന്നു. പക്ഷെ നടനെന്ന നിലയില്‍ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടന്‍‌ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റ്ലൈറ്റ് മാര്‍ക്കറ്റ് വാല്യു ഇല്ല. ആ വാല്യു ആരാണ് തരുന്നതെന്നാണ് എന്റെ ചോദ്യം.

‘ഇതൊന്നും ആരും സംഘടിതമായിട്ട് ചെയ്യുന്ന കാര്യങ്ങളല്ല. എന്റെ മാത്രം പ്രശ്നവുമല്ല പറയുന്നത്. എനിക്ക് പിന്നാലെ വരുന്നവര്‍ക്ക് വേണ്ടി കൂടിയാണ് പറയുന്നത്. ആദ്യ സിനിമ ചെയ്യുമ്ബോള്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ട’

‘അവരുടെ ഫുള്‍ എനര്‍ജിയില്‍ അവരും സിനിമ ചെയ്യും. പിന്നെ അവര്‍ക്ക് താരമെന്ന നിലയില്‍ ജീവിച്ച്‌ പോവണമെങ്കില്‍ പൈസ വേണം. ആ പൈസ ചോദിച്ച്‌ വാങ്ങിക്കുമ്ബോള്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും. അപ്പോള്‍ പുതിയ ആളെ വിളിക്കും’

‘എന്റെ മുത്തശ്ശന്റെ മുത്തശ്ശന്‍ എന്‍ ടി രാമറാവുമോ എന്റെ മുത്തശ്ശന്‍ ശിവാജി ​ഗണേശനോ എന്റെ അച്ഛന്‍ രജിനികാന്തോ അല്ല. എന്റെ കുടുംബത്തിലെ ആദ്യത്തെ സിനിമാ നടന്‍ ഞാനാണ്. ഇവിടെ നിന്ന് കിട്ടുന്ന കാശ് കൊണ്ടാണ് ഞാന്‍ ജീവിച്ച്‌ പോവുന്നത്. സിനിമ ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് ജീവിതം ഉള്ളൂ’

‘പ്രശ്നങ്ങള്‍ അനുഭവിച്ചാലേ അറിയുകയുള്ളൂ’…..

Hot Topics

Related Articles