മരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരിക്ക്: മാടപ്പള്ളിയിൽ നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെ പി. ഡബ്ല്യൂ.ടി! പ്രശ്നം ചൂണ്ടിക്കാട്ടി ജാഗ്രതാ ന്യൂസും വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ

മാടപ്പള്ളി : നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ ചങ്ങനാശ്ശേരി പി. ഡബ്ല്യൂ.ടി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. അതേസമയം മരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരനായ പെരുമ്പനച്ചി ശ്രീഹരി മെഡിക്കൽ സ്റ്റോറില് ജീവനക്കാരനായ സന്ദീപിന് പരിക്കേറ്റു.ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോകും വഴി സന്ദീപിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ സന്ദീപ് ചങ്ങനാശ്ശേരി ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Advertisements

യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂറിന്റെ നേതൃത്വത്താൻ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം എന്ന് ചൂണ്ടി കാട്ടി അധിക്യതർക്ക് നൽകിയ പരാതിയും വെറുതെയായി. ഉടൻ തന്നെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായി സമരങ്ങളുമായി മുമ്പോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി അറിയിച്ചു.

Hot Topics

Related Articles