മാരകമായ വിഷം ഏത് ; ഇ ഉള്ളില്‍ ചെന്നാല്‍ ലക്ഷണം എന്ത് ; രുഗ്മിണി വധക്കേസില്‍ പ്രതിയായ മകള്‍ ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി ; മെഡിക്കല്‍ സ്റ്റോറിലടക്കം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്

തൃശൂര്‍: കീഴൂരില്‍ സ്വത്തു തട്ടിയെടുക്കാന്‍ അമ്മയെ വിഷം കൊടുത്ത് കൊന്ന കേസില്‍ വഴിത്തിരിവായത് അറസ്റ്റിലായ മകള്‍ ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളില്‍ ഇന്ദുലേഖ സെര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസില്‍ വഴിത്തിരിവായത്. മാരകമായ വിഷം ഏത്? ഇത് ഉള്ളില്‍ ചെന്നാല്‍ ലക്ഷണം ഏത്? ഇങ്ങനെയായിരുന്നു സെര്‍ച്ചുകള്‍. ഇത് എന്തിനാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുമ്ബില്‍ ഇന്ദുലേഖ പതറി.

Advertisements

അമ്മ രുഗ്മിണിക്ക് തുടര്‍ച്ചയായ ഛര്‍ദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ വിഷം ഉള്ളില്‍ ചെന്നിട്ടുള്ളതായി ഡോക്ടര്‍ സംശയം പറഞ്ഞു. മൂന്നാം ദിവസം രുഗ്മിണി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നു കണ്ടെത്തി. ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ല. അച്ഛനും ഇളയ മകള്‍ക്കും സംശയം ബലപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ദുലേഖയുടെ മകന്റെ കീശയില്‍ എലിവിഷം കണ്ടതായി അച്ഛന്‍ മൊഴി നല്‍കി. വിഷ പായ്ക്കറ്റ് കളയാന്‍ അമ്മ മകനെ ഏല്‍പിച്ചിരുന്നു. മകനാകട്ടെ ഇത് മുത്തച്ഛനോട് പറഞ്ഞു. ഇതോടെ പൊലീസിന് സംശയമേറി.
മകള്‍ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. ആദ്യമൊക്കെ പതറാതെയായിരുന്നു മറുപടി. ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി നോക്കിയതോടെ ഇന്ദുലേഖക്ക് കുടുങ്ങുമെന്നുറപ്പായി.

മാരകമായ വിഷം ഏത്? ഇത് ഉള്ളില്‍ ചെന്നാല്‍ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെര്‍ച്ചുകള്‍ എന്തിനാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുന്‍പില്‍ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചു. ചന്ദ്രന്‍- രുഗ്മിണി ദമ്പതികളുടെ മൂത്ത മകളാണ് ഇന്ദുലേഖ. രണ്ടു മക്കളുണ്ട്. മകന് പതിനേഴ് വയസുണ്ട്.

ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. എട്ടു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ടു. കാലശേഷം സ്വത്തു നല്‍കാം എന്ന നിലപാടിലായിരുന്നു അമ്മ രുഗ്മിണി. എന്നാല്‍ സ്വത്തു നേരത്തെ ലഭിക്കുന്നതിനായി അമ്മയെ ഒഴിവാക്കാന്‍ ഇന്ദുലേഖ തീരുമാനിച്ചുവെന്നാണ് വിവരം.
ഇന്ദുലേഖയെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. എലി വിഷത്തിന്റെ ബാക്കി വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ മെഡിക്കല്‍ സ്റ്റോറില്‍ അടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

Hot Topics

Related Articles