തൃശൂര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി സ്വത്ത് തട്ടിയെടുക്കുന്നതിന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്ദുലേഖ അമ്മ രുഗ്മിണിയെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 18നാണ് കുന്നംകുളം കീഴൂര്‍ സ്വദേശി രുഗ്മണിയെ ഛര്‍ദി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തന്നെ വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ ജൂബിലിയിലേക്ക് മാറ്റിയെങ്കിലും വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു.
‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ’എന്നായിരുന്നു മരണക്കിടക്കയില്‍ അവശയായ രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചത്. ‘മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ’ എന്നായിരുന്നു ഇന്ദുലേഖ നല്കിയ മറുപടി. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭര്‍ത്താവ് ചന്ദ്രന് അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകള്‍ ചന്ദ്രന് പൊലീസിനോട് പറയുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുഗ്മണി മരിച്ചത്. കിഴൂരില്‍ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകള്‍ക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ലായിരുന്നു.