കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി മൂന്ന് കളിക്കാരെ ടീമില്‍ നിലനിര്‍ത്തി. അറ്റാക്കര്‍ എറിന്‍ വര്‍ഗീസ്, മിഡില്‍ ബ്ലോക്കര്‍ ദുഷ്യന്ത് ജി.എന്‍, ലിബെറോ വേണു ചിക്കന എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മൂന്ന് കളിക്കാരെ നിലനിര്‍ത്താനാണ് അനുമതിയുണ്ടായിരുന്നത്. ഹൈദ്രാബാദില്‍ നടന്ന ഒന്നാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ് എറിന്‍ വര്‍ഗീസ്.
2023 ഫെബ്രുവരി ആദ്യ വാരത്തിലാണ് പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പ് നടക്കുക. പ്രധാന വേദിയായി കൊച്ചിയാണ് തെരഞ്ഞെടുത്തിരിക്കുന്നതെങ്കിലും അഹമ്മദാബാദിലും മാച്ചുകള്‍ നടക്കും. കളിക്കാര്‍ക്കായുള്ള ലേലം ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത സീസണില്‍ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. കളിക്കാരുടെ പരിശീലന തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്ധാഭിപ്രായം തേടല്‍ അടക്കം രണ്ടാം പതിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. മൂന്ന് കളിക്കാരെ നിലനിര്‍ത്തി മികച്ച ടീമിനെ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വോളിബോള്‍ ആരാധകര്‍ക്ക് മികച്ച പ്രകടനം സമ്മാനിക്കുന്നതില്‍ ടീം പ്രതിബദ്ധരായിരിക്കുമെന്നും തോമസ് മുത്തൂറ്റ് വ്യക്തമാക്കി.