മൗനം വാചാലം; കൂടുതല്‍ പറയിപ്പിക്കരുതെന്ന് സുധാകരനോട് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം മുന്‍ കെപിസിസി പ്രസിഡന്റ് ആണെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ മൗനം വാചാലമാണ്, കൂടുതല്‍ പറയിപ്പിക്കരുത് എന്നായിരുന്നു സുധാകരനുള്ള മുല്ലപ്പള്ളിയുടെ മറുപടി. തന്നോട് വൈരാഗ്യ ബുദ്ധിയോടെയാണ് മുല്ലപ്പള്ളി പെരുമാറുന്നതെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് വൈരാഗ്യ ബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനസംഘടന നടത്തുന്നത് അധാര്‍മികമാണെന്നും അത് രാഷ്ട്രീയമായി ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ ഗ്രൂപ്പുകളെയും ഒന്നിച്ച് കൊണ്ടുപോകണമെന്നും പക്ഷപാതം പാടില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

Hot Topics

Related Articles