അവസാന ഓവറിൽ നേടേണ്ടത് 7 റൺസ് മാത്രം ; തന്നെക്കാൾ സമ്മർദം ബോളർക്കുണ്ടാകും എന്ന് അറിയാമായിരുന്നു ; അതിനാൽ സംയമനത്തോടെ ബാറ്റ് ചെയ്തു ; ഹർദ്ദിക് പാണ്ഡ്യ

ദുബായ് : അവസാന ഓവറില്‍ 7 റണ്‍സ് മാത്രം വേണ്ടതിനാല്‍ തന്നെ സംയമനത്തോടെ കാര്യങ്ങള്‍ ലളിതമായി കൊണ്ടുപോകുവാനാണ് താന്‍ ശ്രമിച്ചതെന്ന് ഹർദിക് പാണ്ഡ്യ . പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച്‌ ആയി  ഹാര്‍ദ്ദിക് പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നുവെങ്കില്‍ താന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചേനെയെന്നും സിക്സര്‍ പറത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പറഞ്ഞു.

Advertisements

അവസാന ഓവറിൽ 7 റൺസ് മാത്രം വേണമെന്നിരിക്കെ തന്നെക്കാൾ സമ്മർദം ബോളർക്കുണ്ടാകും എന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു. അതിനാൽ തന്നെ കാര്യങ്ങൾ എളുപ്പമായി. ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

17 പന്തില്‍ പുറത്താകാതെ 33 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗിലും കസറിയിരുന്നു. തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ഹാര്‍ദ്ദിക് നേടിയത്. ബൗളിംഗില്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി പന്തെറിയുകയാണ് പ്രധാനം എന്നും ഷോര്‍ട്ട് ബോളുകളും ഹാര്‍ഡ് ലെംഗ്ത്തുകളും തന്റെ ശക്തി കേന്ദ്രങ്ങളാണെന്നും ഹാര്‍ദ്ദിക് വെളിപ്പെടുത്തി. അവയെ യഥാക്രമം ഉപയോഗിക്കുക എന്നും ബാറ്റ്സ്മാന്മാരെക്കൊണ്ട് തെറ്റുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.

Hot Topics

Related Articles