അടിക്കുമ്പോ അമ്മാതിരി അടിയടിയ്ക്കണം..! അടിയ്ക്കടി വെട്ടിന് വെട്ട് ; കുത്തിന് കുത്ത്; പത്മപ്രിയയും നിമിഷയും ബിജുമേനോനും റോഷനും ഒന്നിക്കുന്ന തെക്കൻ തല്ല് കേസിന്റെ ആവേശം നിറച്ച ട്രെയിലർ എത്തി

കൊച്ചി: ബിജുമേനോൻ,പദ്മപ്രിയ, നിമിഷാ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി ! പഴയ തെക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് ഗംഭീര പ്രതീക്ഷകളാണ് നൽകുന്നത്.

Advertisements

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത് എൻ സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത കഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജു മേനോൻ നായകനാവുന്ന ചിത്രത്തിൽ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ദുഗോപന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ഇ ഫോർ എന്റർട്ടമെന്റ്സിന്റെയും സൂര്യ ഫിലിംസിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ ആണ്. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

Hot Topics

Related Articles