തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗൻ, വിജയ, ദാസൻ എന്നിവർക്കാണ് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ ഇരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.

Advertisements

Hot Topics

Related Articles