മുംബൈ :ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബന്നനായി മാറിയത്. മാത്രമല്ല, ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത്.
ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് പ്രമുഖ വ്യവസായിയും, നിക്ഷേപകനും ആണ്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്ബനിയായ ലൂയി വിറ്റണ്‍ എസ്‌ഇ – എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.
കഴിഞ്ഞ മാസം ഗൗതം അദാനി ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യണ്‍ ഡോളര്‍ ആണ് 2022ല്‍ മാത്രം അദാനി തന്റെ സാമ്ബത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.
ലോകത്തിലെ ഏറ്റവും സമ്ബന്നരായ ശതകോടീശ്വരന്മാരില്‍ ചിലരെ മറികടക്കാന്‍ അദാനിക്ക് കഴിഞ്ഞതിന്റെ ഒരു കാരണം അവര്‍ കൂടുതല്‍ സംഭവ ചെയ്യാന്‍ ആരംഭിച്ചതാണെന്ന് നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നു. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ ആണ് ബില്‍ ഗേറ്റ്സ് നല്‍കിയത്. അതേസമയം വാറന്‍ ബഫറ്റ് ഇതിനകം 35 ബില്യണ്‍ ഡോളറിലധികം ചാരിറ്റിക്ക് സംഭാവന ചെയ്തിട്ടുണ്ട്.
അദാനിയും തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്, ജൂണില്‍ തന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് അദാനി പറഞ്ഞിരുന്നു.