ചെന്നൈ: കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് ‘വിക്രം’. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ കമൽ ചിത്രം ബോക്സോഫീസിൽ വൻതരംഗമാണ് സൃഷ്ടിച്ചത്. ഒട്ടനവധി റെക്കോഡുകൾ തകർത്ത ‘വിക്രം’ കമലിന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, ചെമ്ബൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപേ 200 കോടി ക്ളബിൽ ചിത്രം കയറിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റീലീസ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് 432 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. 196.5 കോടിയാണ് ഡിസ്ട്രിബ്യൂട്ടർ ഷെയർ.181.5 കോടിയാണ് തമിഴ്നാട്ടിലെ ഗ്രോസ്. 91 കോടിയാണ് ഷെയറും. കേരളത്തിൽ നിന്ന് 40.5 കോടിയാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തിൽ നിന്ന് ലഭിച്ച ഷെയർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് ബോക്സോഫീസിൽ ആകെ കളക്ഷനിൽ ‘വിക്രം’ രണ്ടാം സ്ഥാനത്താണ്. രജനീകാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത് 2.0 ആണ് ഒന്നാമത്. 655 കോടിയോളം ആഗോളതലത്തിൽ രജനി ചിത്രം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.