കൊച്ചി: വെള്ളത്തിൽ മുങ്ങിയ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്റണിയും സംഘവുമൊരുക്കിയ വള്ളംകളി സ്കിറ്റ് നിമിഷങ്ങൾകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഡിപ്പോ വെള്ളത്തിൽ മുങ്ങിയതോടെ താഴത്തെ നിലയിലെ ഓഫീസിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 15ലേറെ ജീവനക്കാർ മാത്രം. മുട്ടോളം വെള്ളത്തിൽ എന്തുചെയ്യണമെന്നറിയാതെ നിക്കുമ്പോഴാണ് ബിനിൽ ആന്റണി കണ്ടക്ടർമാരായ എൽദോസ് ഫെലിക്സിനോടും സുരേഷ് കുമാറിനോടും വള്ളംകളിയുടെ വീഡിയോ ചെയ്താലോ എന്നു ചോദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റേഷൻ മാസ്റ്ററുടെ മേശമേൽ കയറിയിരുന്ന് ബിനിൽ ഒന്നാം തുഴക്കാരനായി. എൽദോസും സുരേഷും കട്ടയ്ക്ക് കൂടെപിടിച്ചു. വഞ്ചിപ്പാട്ട് പാടി നേരംപോക്കിനു ചെയ്ത വീഡിയോ ഷൈജുവിന്റെ കമന്ററി ചേർത്ത് എഡിറ്റു ചെയ്ത് ബിനിൽ ഏറ്റവുമടുത്ത സുഹൃത്തുക്കൾക്ക് അയച്ചു.
സുഹൃത്തുക്കൾ വഴി പുറത്തായ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാകുകയും നൂറുകണക്കിനു പേർ ഷെയർ ചെയ്യുകയുമായിരുന്നു.
മഴ കനത്താൽ ഡിപ്പോ വെള്ളത്തിലാകുന്നത് പതിവാണ്. സമീപത്തെ കനാലിലെ മലിനജലവും കയറും. ആ സമയം ബസുകൾ സ്റ്റാൻഡിന് പുറത്ത് പാർക്ക് ചെയ്യും. ഡിപ്പോ കെട്ടിടം പൊളിക്കാൻ അനുമതി ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കാറില്ല എന്ന അക്ഷേപം ജീവനക്കാർക്കുണ്ട്.
നേരംപോക്കിന് ചെയ്തതാണെന്നും വീഡിയോ പുറത്തായതിനു ശേഷം ഫോൺ താഴെ വയ്ക്കാൻ നേരം കിട്ടിയിട്ടില്ലെന്നും ബിനിൽ ആന്റണി പറഞ്ഞു.