തിരുവനന്തപുരം : കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു. സംഭവത്തിൽ
ബൈക്ക് യാത്രികൻ മരിച്ചു. ചന്തവിള
സ്വദേശി ധനീഷ് (33) ആണ് മരിച്ചത്. സ്കൂട്ടറിൽ വരികയായിരുന്ന യുവാവ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചു എങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നു.
Advertisements
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലുമായാണ് ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും അപകടത്തിൽ പരുക്കേറ്റു.