വെണ്ണല സഹകരണ ബാങ്ക് ഓണം വ്യാപാര മേളയും ഓണചന്തയും ആരംഭിച്ചു

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അലിൻ ചുവട് എൻ.എസ്.എസ് ഹാളിൽ ഓണം വ്യാപാര മേളയും ഓണചന്തയും ആരംഭിച്ചു. ഗൃഹോപകരണങ്ങൾ, ചേന്ദമംഗലം കൈത്തറി, ഖാദി വസ്ത്രങ്ങൾ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ, എന്നിവയും സർക്കാർ സബ്സിഡിയോടെയുള്ള പലചരക്ക്- പച്ചക്കറി സാധനങ്ങളുമാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. ഗൃഹോപകരണങ്ങൾ സഹായ നിരക്കിലും കൈത്തറി / ഖാദി വസ്ത്രങ്ങൾക്ക് 20മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. മേള മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി.

Advertisements

കണയന്നൂർ അസി. രജിസ്ട്രാർ കെ. ശ്രീലേഖ, കൗൺസിലർമാരായ സി.ഡി. വത്സലകുമാരി, കെ.ബി. ഹർഷൽ, ജോജി കുരീക്കോട്, എം.ബി. മുരളീധരൻ, കെ.എ. അഭിലാഷ്, എസ്. മോഹൻദാസ്, എൻ.എ. അനിൽകുമാർ, സെക്രട്ടറി എം.എൻ. ലാജി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles