കൊച്ചി : പ്രിയപ്പെട്ടവരുടെ ജന്മദിനം ഓര്‍മ്മിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരുടെ മനം കീഴടക്കാറുണ്ട്. ജീവിതപാതി അമാല്‍ സൂഫിയയുടെ ജന്മദിനത്തില് ദുല്‍ഖര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകള് നേരുന്നു. നമ്മള് ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വര്‍ഷങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. എനിക്ക് പ്രായമാവുകയാണ്. പക്ഷേ നീ അതുപോലെ തന്നെയിരിക്കുന്നു. ഞാന്‍ നിരന്തരം അകലെയായിരിക്കുമ്പോഴും എല്ലാം മനോഹരമായി കൈകാര്യം ചെയ്യുന്നതിന് നന്ദി. മാരിക്ക് ഒരു രക്ഷിതാവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ,ഇരട്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് എല്ലാത്തിനും നന്ദി. വീണ്ടും ജന്മദിനാശംസകള് ബൂ. ഞാന്‍ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു. ദുല്‍ഖര്‍ കുറിച്ചു. 2011 ഡിസംബര്‍ 2 നായിരുന്നു ദുല്‍ഖറിന്റെയും ചെന്നൈ സ്വദേശിയായ അമാല്‍ സൂഫിയയുടെയും വിവാഹം.ആര്‍ക്കിടെക്ടാണ് അമാല്‍.