കുട്ടി ക്രിക്കറ്റിലെ സൂപ്പർ ജോഡികൾ ;  മികച്ച ഓപ്പണർമാരെന്ന  റെക്കോർഡ് നേട്ടവുമായി  രാഹുലും രോഹിതും

ദുബായ് : ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ – രോഹിത് ശര്‍മ സഖ്യം.14 തവണയാണ് ഇരുവരും 50 കടന്നിട്ടുള്ളത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയായിരുന്നു രാഹുല്‍ – രോഹിത് ശര്‍മ സഖ്യം ഈ നേട്ടം കൈവരിച്ചത്.

Advertisements

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ വെടിക്കെട്ട് തുടക്കമാണ് കെ എല്‍ രാഹുല്‍- രോഹിത് ശര്‍മ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും 28 റണ്‍സ് നേടി മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹാരിസ് റൗഫിന്റെ പന്തില്‍ ഖുഷ്ദിലിന് ക്യാച്ച്‌ നല്‍കി രോഹിത്താണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ഷദാബ് ഖാന്റെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച്‌ നല്‍കി രാഹുല്‍ പുറത്തായി.

ഇരുവരുടേയും റെക്കോര്‍ഡോടെ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍ – പോള്‍ സ്റ്റിര്‍ലിംഗ് (13) സഖ്യം രണ്ടാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്ത് മൂന്ന് കൂട്ടുകെട്ടുകളുണ്ട്. അയര്‍ലന്‍ഡിന്റെ തന്നെ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി – സ്റ്റിര്‍ലിംഗ് സഖ്യമാണ് അതിലൊന്ന്. സ്‌കോട്‌ലന്‍ഡിന്റെ കോട്‌സര്‍ – മണ്‍സി സഖ്യവും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍- കെയ്ന്‍ വില്യംസണ്‍ സഖ്യവും മൂന്നാമതുണ്ട്. 12 തവണ ഇവര്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.