തിരുവല്ല ടികെ റോഡിൽ വാഹനാപകടം: ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു നാലു പേർക്ക് പരിക്ക്; ഓട്ടോ ബസുമായി കൂട്ടിയിടിച്ചത് കാർ ഇടിച്ചതിനെ തുടർന്ന്; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ കാണാം

തിരുവല്ല : തിരുവല്ലയിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ നാലു പേർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിരുവല്ല ടി കെ റോഡിലെ തോട്ടഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്നു പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് സൂചന. ഇടറോഡിൽ നിന്നും കയറിയെത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലൂടെ വന്ന സ്വകാര്യ ബസുമായി കൂട്ടിയടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തോട്ടഭാഗം ജംഗ്ഷനു സമീപമാണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചത്. കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന സ്വകാര്യ ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles