ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ടത് ഒന്നും മഞ്ജുവിൽ നിന്ന് കിട്ടിയില്ല : എല്ലാം നൽകിയത് കാവ്യ : മഞ്ജു ദിലീപ് ബന്ധത്തിൽ വിള്ളലുണ്ടായത് ഇങ്ങനെ : ദിലീപിന്റെ വാക്കുകൾ വൈറലാകുന്നു

കൊച്ചി : മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും നടി മഞ്ജു വാര്യരുമായുള്ള വേർപിരിയലും ദിലീപ് കാവ്യാ മാധവൻ വിവാഹവും എല്ലാം മലയാളികൽ നിരവധി തവണ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു. അതേ പോലെ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു കേസിൽ പെട്ട് വലയുന്ന ദിലീപിന് വേണ്ട വിധത്തിൽ സിനിമകളിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേ സമയം ഇപ്പോൾ ചെറിയ ഒരു ഇടവേളക്ക് വീണ്ടും വമ്പൻ ടീമുമായി ദിലീപ്‌സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായുള്ള ദിലീപിന്റെ അരുൺ ഗോപി ചിത്രത്തിന് കൊട്ടാരക്കരയിൽ തുടക്കെ കുറിച്ചിരിക്കുയാണ്. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ ആണ് ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Advertisements

കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണെന്ന് ദിലീപ് നേരത്തെ പല ഇന്റർവ്യുകളിലും പറഞ്ഞിരുന്നു. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്.
വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതെന്നെ വല്ലാതെ വേദനിപ്പിച്ചു.എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. നിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി.
ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു. കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി.
അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്.

അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്.

ആ മാന്യത ഞാൻ കാണിക്കണം എന്നും ദിലീപ് പറയുന്നു. അതേ സമയം മുതിർന്ന സിനിമാ ലേഖകൻ കൂടിയായ രത്നകുമാർ പല്ലിശ്ശേരി ദിലീപ് തന്നോട് പറഞ്ഞതായി മറ്റൊരു കാര്യം വെളിപ്പെടുത്തിയിരുന്നു. ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്‌നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല.
ഇതിലെല്ലാം അവൾ ഒരു പരാജയം ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ, അവളുടെ സ്‌നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആ ത്മ ഹത്യ ചെയ്യുകയോ ഭ്രാ ന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല എന്നും ദിലീപ് തന്നോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.