താരങ്ങളിൽ താരമായ ക്രിസ്ത്യാനോയില്ലാതെ ചാമ്പ്യൻസ് ലീഗിന് ഇന്നു തുടക്കം; രാത്രി 12.30 ന് പി.എസ്.ജി ഇറങ്ങുന്നു; രണ്ടു പതിറ്റാണ്ടിനു ശേഷം റൊണാൾഡോ ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ്

ലണ്ടൻ: രണ്ടു പതിറ്റാണ്ട് നീണ്ട തന്റെ ഫുട്‌ബോൾ കരിയറിൽ റൊണാൾഡോ ഇല്ലാതെ ഒരു ചാമ്പ്യൻസ് ലീഗ്. അഴകും പ്രഭയും പഴയ പടിയുണ്ടെങ്കിലും കാൽപ്പന്തിന്റെ ചരിത്രം തിരുത്തിയ ആ കാലുകളില്ലാതെയാകും യൂറോപ്പിന്റെ ഫുട്‌ബോൾ രാജാക്കന്മാരെ തീരുമാനിക്കുന്ന മത്സരം അരങ്ങേറുക. 14 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പം പല തവണ കപ്പടിച്ച റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ്. എന്നാൽ, മാഞ്ചസ്റ്റിനു ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് റൊണാൽഡോ ഇല്ലാതെ ലീഗിന് പന്തുരുളുക.

Advertisements

ഗ്രൂപ്പ് സ്റ്റേജിൽ ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുക. രാത്രി 10.15 ന് ജിഎൻകെ ദിനമോ സാഗ്രെ ഇംഗ്ലീഷ് ക്ലബായ ചെൽസിയെ നേരിയും. 10.15 ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ ബൊറൂസിയ ഡോർട്ട് മുണ്ട് എഫ്‌സി കോപ്പൻ ഹേഗനെ നേരിടും. രാത്രി 12.30 നാണ് ഫുട്‌ബോൽ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന മത്സരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി 12.30 ന് മെസിയും, നെയ്മറും, എംബാപ്പെയും അടങ്ങുന്ന പാരീസ് സെന്റ് ജെർമ്മൻ യുവന്റസിനെ നേരിടും. ഇതേ സമയത്ത് തന്നെ ആറു മത്സരങ്ങളാണ് നടക്കു. റെയൽ മാഡ്രിഡ് കെൽറ്റിക്‌സ് എഫ്‌സിയെയും, ആർബി ലീപ്‌സിഗ് ഷാക്തറിനെയും , ആർബി സാൽസ്ബർഗ് എസി മിലാനെയും, എസ്എൽ ബെൻഫിക്ക മക്കാബി ഹൈഫയെയും, മാഞ്ചസ്റ്റർ സിറ്റി സെവ്വിയ എഫ്‌സിയെയും നേരിടും. എല്ലാകളികളും വിവിധ വേദികളിലായി രാത്രി 12.30 ന് നടക്കും.

Hot Topics

Related Articles