ദേശീയ സിനിമാ ദിനം ; 75 രൂപയ്ക്ക് ടിക്കറ്റുകള്‍ നല്‍കാന്‍ രാജ്യത്തെ മള്‍ട്ടിപ്ലക്സുകള്‍

മീഡിയ ഡെസ്ക്ക് : ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച്‌ 75 രൂപയ്ക്ക് ടിക്കറ്റുകള്‍ നല്‍കാന്‍ രാജ്യത്തെ മള്‍ട്ടിപ്ലക്സുകള്‍ തീരുമാനിച്ചു.മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേര്‍ന്നാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബര്‍ 16 ന് സിനിമാ പ്രേമികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്.

Advertisements

സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ സഹായിച്ച സിനിമാ പ്രേമികള്‍ക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കൊവിഡാനന്തരം തിയേറ്ററുകളില്‍ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളര്‍ന്നുകൊണ്ടിരിക്കുന്ന ചലച്ചിത്രവ്യവസായമാണ് ഇന്ത്യയിലേത്. മാത്രമല്ല കൊവിഡിന് ശേഷമുള്ള ആഗോള ചലച്ചിത്ര വ്യവസായത്തിലെ താരതമ്യേന വേഗത്തിലുള്ള വീണ്ടെടുക്കല്‍ കാണപ്പെടുന്നതും ഇന്ത്യയില്‍ ആണ്. ‘കെജിഎഫ്: ചാപ്റ്റര്‍ 2’, ‘ആര്‍ആര്‍ആര്‍’, ‘വിക്രം’, ‘ഭൂല്‍ ഭുലയ്യ 2’ എന്നീ ഇന്ത്യന്‍ ചിത്രങ്ങളും ‘ഡോക്ടര്‍ സ്ട്രേഞ്ച്’, ‘ടോപ് ഗണ്‍: മാര്‍വെറിക്ക്’ ഉള്‍പ്പടെയുള്ള ഹോളിവുഡ് ചിത്രങ്ങളുമാണ് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തിന് കരുത്തായത്. എന്നാല്‍ അവസാനമിറങ്ങിയ ‘ലാല്‍ സിംഗ് ഛദ്ദ’ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ വിജയം കാണാഞ്ഞത് രണ്ടാം പാദത്തിന്റെ ആദ്യം ബോക്സോഫീസില്‍ ക്ഷീണമുണ്ടാക്കിയിട്ടൂണ്ട്.

എന്നാല്‍ തമിഴ്നാട്ടില്‍ ആ ദിവസം മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടതായി വരും. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ചിമ്ബു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട്(വിടികെ)’ സെപ്റ്റംബര്‍ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.

Hot Topics

Related Articles