ഏഷ്യ കപ്പ് ; ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി നിർണ്ണയിക്കുന്ന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ; വിജയം മാത്രം മുന്നിൽ കണ്ട് താരങ്ങൾ

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന്  നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകം. ഈ കളി തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏറക്കുറെ അസ്തമിക്കും. ശ്രീലങ്ക പഴയ ഫോമിലുള്ള  ശ്രീലങ്കയല്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 175 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ബംഗ്ലാദേശിനെയും തോല്‍പിച്ചാണ് അവര്‍ സൂപ്പര്‍ ഫോറില്‍ എത്തിയത്. ദാസുന്‍ ഷനകയും ഗുണതിലകയും കുശാല്‍ മെന്‍ഡിസും ഹസരംഗയുമെല്ലാം ആരെയും മറിച്ചിടാന്‍ കഴിയുന്ന താരങ്ങളാണ്. അതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്കിടയിൽ ആശങ്ക ഉണ്ട് .

Advertisements

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അശ്വിന്‍ ടീമിലുണ്ടെങ്കിലും ഇതുവരെ കളിച്ചിട്ടില്ല. വിക്കറ്റെടുക്കല്‍ കുറവാണെങ്കിലും റണ്‍സ് കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന അശ്വിനെ ഇന്ത്യ പരീക്ഷിച്ചേക്കാനും സാധ്യതയുണ്ട്. പാകിസ്ഥാനെതിരായ പരാജയം ചെറുതല്ലാത്ത ആശങ്കയാണ് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടാക്കിയത്. ഒരു ഘട്ടത്തിൽ വിജയം നേടാൻ കഴിയുമായിരുന്ന ടീം മത്സരം കളഞ്ഞു കുളിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഇനി അഫ്ഗാനിസ്ഥാനെതിരെയാണ് അടുത്ത മത്സരം ശ്രീലങ്കയോട് വിജയിക്കുകയും അഫ്ഗാനെ നല്ല മാർജിനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താം.

Hot Topics

Related Articles