മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി ജന്മനാട്; മമ്മൂട്ടിയുടെ ജന്മദിനം ചെമ്പിലരയൻ ജലോത്സവ കമ്മിറ്റി ആഘോഷിച്ചു

വൈക്കം: മലയാളത്തിന്റെ മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ജന്മനാടായ ചെമ്പിൽ ആഘോഷിച്ചു.ഇതോടനുബന്ധിച്ചു ചേർന്നസമ്മേളനത്തിൽ ജലോത്സവ കമ്മറ്റി ചെയർമാൻ അഡ്വ.എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ.രമേശൻ സ്വാഗതം ആശംസിച്ചു.

Advertisements

കോട്ടയംജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പ മണി ജന്മദിനാഘോഷ പരിപാടി കൾ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഹാരിസ് മണ്ണഞ്ചേരിൽ മമ്മുട്ടി യുടെ ചിത്രം ആലേഖനം ചെയ്ത ജന്മദിന കേക്ക് മുറിച്ച് മധുരം വിളമ്പി. സന്നദ്ധസംഘടനയായ ഉട്ടോപ്പിയയുടെ നേതാവ് എൽദോ പച്ചിലക്കാട്, പി.എ.രാജപ്പൻ, ഈ ആർ അശോകൻ, ഫിലിപ്പ്മുണ്ടക്കൻ,അഡ്വ പി എസ് നന്ദനൻ, ടി എം രാമചന്ദ്രൻ, ജോഷിവര്ഗീസ്, പി എൻ സുകുമാരൻ,മധു കിളികൂട്ടിൽ,ഹാഷിം പി ഈ, സുലൈമാൻ പി ഈ,ടിവിസുരേന്ദ്രൻ,സുരഭി സുജിത്, ലസിത, നിയാസ് പി ഈ തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ട് ക്ലബ്ബിന്റെ ആദ്യ ആയുഷ്‌ക്കാലമെംബർഷിപ്പ് പി കെ വേണുഗോപാൽ- അനുഗ്രഹ മമ്മുട്ടി യുടെ ജന്മദിനാഘോ വേദിയിൽ വച്ചു ക്ലബ ഭാരവാഹികളായ അഡ്വ. എസ്.ഡി. സുരേഷ് ബാബു, കെ.കെ.രമേശൻ ,കെ എസ് രത്‌നാകരൻ എന്നിവരിൽ നിന്നുംഏറ്റുവാങ്ങി .യോഗത്തിൽ ട്രഷറർ കെ.എസ് രത്‌നാകരൻ നന്ദിപ്രകാശിപ്പിച്ചു

Hot Topics

Related Articles