അഭിമാനം രക്ഷിക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ; ടോസ് നേടിയ അഫ്ഗാൻ ഇന്ത്യയെ ബാറ്റിംങ്ങിന് അയച്ചു; രോഹിത് ശർമ്മയില്ല; രാഹുൽ ക്യാപ്റ്റൻ

ദുബായ്: തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഇന്ത്യ മാനം രക്ഷിക്കാൻ അഫ്ഗാനെതിരെ രംഗത്ത്. ഏഷ്യക്കപ്പിലെ അഭിമാന പോരാട്ടത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരെയും, പാക്കിസ്ഥാന് എതിരെയും പരാജയപ്പെട്ടതോടെ സൂപ്പർ ഫോറിലെ ആദ്യ വിജയം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടോസ് നേടിയ അഫ്ഗാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. മൂന്നാം മത്സരത്തിലാണ് ഇന്ത്യ ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങുന്നത്. ടൂർണമെന്റിൽ ഇതുവരെ ആദ്യം ബാറ്റ് ചെയ്തവർ പരാജയപ്പെട്ട ചരിത്രമാണ് ഉള്ളത്. ഇത് തന്നെയാണ് ഇന്ത്യയെ അലോസരപ്പെടുത്തുന്നതും. രോഹിത് ശർമ്മയ്ക്കു പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. അക്‌സർ പട്ടേലും, ദിനേശ് കാർത്തിക്കും ടീമിൽ തിരികെ എത്തിയിട്ടുണ്ട്. രാഹുലും കോഹ്ലിയുമാകും ഇന്നിംങ്‌സ് ഓപ്പൺ ചെയ്യുക.

Advertisements

Hot Topics

Related Articles