പാൽ തു ജാൻവറിന് ക്ഷീര മന്ത്രിയുടെ മുക്തകണ്ഠ പ്രശംസ പടം ഹൃദയം തൊട്ടെന്ന് മന്ത്രി ചിഞ്ചുറാണി

കൊച്ചി : ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് രാജൻ സംവിധാനം ചെയ്ത പാൽ തൂ ജാൻവർ സിനിമയ്ക്ക് ക്ഷീര മന്ത്രി ജെ. ചിഞ്ചുറാണിയുടെ മുക്തകണ്ഠ പ്രശംസ. ചിത്രം ഹൃദയം തൊടുമെന്ന് മന്ത്രി പറഞ്ഞു. ബേസിലിന്റെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ കഥാപാത്രത്തിന്റെ പേരെടുത്തു പറഞ്ഞ മന്ത്രി ക്ഷീരര കർഷകരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി ചിത്രത്തെ വിലയിരുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തലസ്ഥാനത്തെ തീയറ്ററിൽ ചിത്രം കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertisements

കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി എത്തുന്ന പ്രസൂൺ കൃഷ്ണകുമാറിന്റെ ജീവിതത്തിനൊപ്പമാണ് ചിത്രം കഥ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേസിലിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസ്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവെ ആർട് ഗോകുൽ ദാസ്, എഡിറ്റിംഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്സ്, ടൈറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി. രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Hot Topics

Related Articles