പാരിസ്: ലീഗ് വണ്ണിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെസ്റ്റിനെതിരെ പിഎസ്ജി ജയം പിടിച്ചത്. വല കുലുക്കിയത് നെയ്മറും. എന്നാൽ ഇവിടെ തകർപ്പനൊരു ഗോൾ സൂപ്പർ താരം മെസിയുടെ പേരിലേക്ക് വരേണ്ടിയിരുന്നു. പക്ഷെ വില്ലനായത് എംബാപ്പെ.
മത്സരത്തിന്റെ 19ാം മിനിറ്റിലാണ് സംഭവം. ബോക്സിന് മുൻപിൽ നിന്ന് മെസി പന്ത് നെഞ്ചിലെടുത്ത് ഒരു ഫസ്റ്റ് ടൈം ഷോട്ട് ഉതിർത്തു. എന്നാൽ പന്ത് എംബാപ്പെയുടെ കാലിൽ തട്ടി പന്ത് പുറത്തേക്ക് പോയി. ഇവിടെ ഗോൾ തന്റെ പേരിൽ കുറിക്കാൻ മെസിക്ക് കഴിഞ്ഞില്ലെങ്കിലും 30ാം മിനിറ്റിൽ നെയ്മർ വല കുലുക്കിയത് മെസിയുടെ അസിസ്റ്റിൽ നിന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിലും ഗോൾ വല കുലുക്കാനുള്ള അവസരം മെസിക്ക് മുൻപിലേക്ക് വന്നു. എംബാപ്പെയുടെ ക്രോസിൽ ഹെഡ്ഡറിലൂടെ വല കുലുക്കാനാണ് മെസി ശ്രമിച്ചത്. എന്നാൽ പോസ്റ്റിലടിച്ച് മടങ്ങി. സീസണിൽ മികച്ച പ്രകടനമാണ് മെസിയിൽ നിന്ന് വരുന്നത്. ഏഴ് മത്സരം കളിച്ചപ്പോൾ മൂന്ന് ഗോളും ഏഴ് അസിസ്റ്റും താരത്തിന്റെ താരത്തിന്റെ പേരിലുണ്ട്.