ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേയ്ക്കു മറിഞ്ഞു; ഒരാൾ മരിച്ചു; കണ്ടക്ടറും ഡ്രൈവറും ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് യാ്ത്രക്കാരൻ മരിച്ചു. അടിമാലി വാളറ കൊളമാകുഴി സ്വദേശി സജീവ് ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട കെ.എസ്ആർ.ടിസി ബസിലെ യാത്രക്കാരനായിരുന്നു സജീവ്. ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Advertisements

തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടിയായിരുന്നു അപകടം. നേര്യമംഗലം ചാക്കോച്ചി വളവിലായിരുന്നു അപകടം. മൂന്നാറിൽനിന്ന് എറണാകുളത്തേക്കു വന്ന ബസാണ് മറിഞ്ഞത്. അഗ്‌നിശമന സേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ബസ് കൊക്കയിലേയ്ക്കു മറിഞ്ഞു. കൊക്കയിലെ മരത്തിൽ തട്ടിയാണ് ബസ് നിന്നത്. ഇതോടെയാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.