കോട്ടയം എംസി റോഡില്‍ ചൂട്ടുവേലി ഭാഗത്തുണ്ടായ വാഹനാപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കോട്ടയം: എംസി റോഡില്‍ ചൂട്ടുവേലി ഭാഗത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചുങ്കം ചെങ്ങളക്കാട്ട് വീട്ടിൽ സി.എസ് ബിനു (ബിനോയ് – 49 ) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിനു ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisements

ബിനുവിന്റെ സംസ്കാരം നാളെ . ഭാര്യ ഉഷ, മകൾ – ആതിര , ബിനു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു യുവാവിനും സ്‌കൂട്ടര്‍ യാത്രക്കാരനും ഗുരുതര പരിക്കുകളുണ്ട്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

Hot Topics

Related Articles