കൊച്ചി: നടനും മിമിക്രി താരവുമായ ടിനി ടോമിന്റെ പുതിയ ചിത്രമാണ് പത്തൊമ്ബതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായ ചിത്രം നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
ഗോകുലം ഗോപാലനുമായുള്ള ബന്ധത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ടിനി ടോം പങ്കുവെച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്.
ഗോകുലം ഗോപാലൻ സാർ ചെയ്യുന്ന പടം എന്നൊക്കെ പറഞ്ഞാൽ, പഴശ്ശിരാജ പോലൊരു പടം വരണമെങ്കിൽ അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകണം. അത് ലാഭവും നഷ്ടവും നോക്കിയല്ല. ഒരു കലാസൃഷ്ടി വരണം എന്ന ചിന്തയാണ്. ഇപ്പോഴും പുള്ളി പഴയ ആള് തന്നെയാണ്. ചിട്ടിയിൽ ചേരാനാണ് എന്റടുത്ത് പറയുന്നത്. കോടീശ്വരനായതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല, 116 ബിസിനസ് ചെയ്യുന്നുണ്ട്. ടിനി ഗോകുലം ചിട്ടിയിലുണ്ടോ എന്നാണ് അടുത്തിരിക്കുമ്‌ബോൾ ചോദിക്കുക. ഓരോ ചെക്കും പുള്ളി നേരിട്ടാണ് സൈൻ ചെയ്യുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണമിതാണെന്നും ടിനി ടോം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി, അതിന്റെ ക്വാളിറ്റിക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നത്. ഈ 45 കോടി മുടക്കാൻ കേരളത്തിൽ ഒരാളുണ്ടാകുക എന്ന് പറഞ്ഞാ അതിന്റെ വരുംവരായ്കയൊന്നും നോക്കാതെ ചെയ്തതാണ്. പാപ്പൻ എന്ന സിനിമയും ഇദ്ദേഹത്തിന്റെ പ്രൊഡക്ഷനാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടുമൂന്ന് വർഷമായി ഞാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചാനലിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടിൽ കാര്യങ്ങൾ നടന്നുപോയത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണെന്നും ടിനി ടോം പറഞ്ഞു.