കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റിന് പള്ളിക്കത്തോട്ടിൽ അരങ്ങുണരുന്നു; യുവമോർച്ച സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുക അൻപതോളം ടീമുകൾ; മത്സരം നടക്കുക സെപ്റ്റംബർ 24 നും 25 നും

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റിന് പള്ളിക്കത്തോട് അണിഞ്ഞൊരുങ്ങുന്നു. പള്ളിക്കത്തോട് യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അൻപതോളം ടീമുകൾ പങ്കെടുക്കും. പള്ളിക്കത്തോട്ടിലെ ടർഫിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്തരിച്ച ബി.ജെ.പി പ്രവർത്തകൻ അജയ്‌ഘോഷിന്റെ പേരിലുള്ള എവർറോളിംങ് ട്രോഫിയ്ക്കു വേണ്ടിയുള്ള മത്സരമാണ് നട ക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ ജനറൽ സെക്രട്ടറി ദിപിൻ.കെ. സുകുമാർ യുവമോർച്ച നേതാക്കളായ ദീപേഷ് പി.ഡി ,രാഹുൽ ആർ. നായർ, അഖിൽ രാജ് , അശ്വൻ മനോജ് എന്നിവർ അറിയിച്ചു. സംഘാടക സമിതിയിൽ സതീഷ് ചന്ദ്രൻ, ദിപിൻ സുകുമാർ, ദീപേഷ് പി. ഡി., രാഹുൽ ആർ നായർ, അഖിൽ രാജ്, അശ്വിൻ മനോജ്, അജിത്ത് തോമസ് രതീഷ് പിള്ള എന്നിവരാണ് ഉള്ളത്.

Advertisements

Hot Topics

Related Articles