ഇന്ന് എനിക്ക് ഒരു ടീം ഉണ്ട് : കുടുംബത്തിൽ എനിക്ക് ഫാൻസ് ഇല്ല : ജീവിതം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

കൊച്ചി : തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ് നടി മഞ്ജു വാര്യര്‍. തന്റെ വീട്ടിലാരും തന്റെ ഫാന്‍ അല്ലെന്നും ഒരു ദയയും കൂടാതെ തന്നെ വിമര്‍ശിക്കാറുണ്ടെന്നുമാണ് മഞ്ജു പറയുന്നത്. തന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയാണെന്നും മഞ്ജു പറയുന്നുണ്ട്. വീട്ടിലാരും തന്റെ ഫാനല്ല. സത്യസന്ധമായി വിമര്‍ശിക്കുന്നവരാണ് അമ്മയും ചേട്ടനും. ഉള്ള കാര്യം ഉള്ളത് പോലെ ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയുന്നവരാണ്. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമെല്ലാം കാര്യങ്ങള്‍ പറഞ്ഞ് തരാറുണ്ട്. നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ അവര്‍ പറയാറുണ്ട്.

Advertisements

സുഹൃത്തുക്കളും പറഞ്ഞ് തരാറുണ്ട്. അങ്ങനെയാണ് തനിക്ക് സ്വയം ഇപ്രൂവ് ചെയ്യാന്‍ അവസരം കിട്ടുന്നത്. സിനിമാ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷമാണ്. തനിക്ക് കിട്ടിയ സ്നേഹ സൗഭാഗ്യങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒരുമറയുമില്ലാതെ പ്രേക്ഷകര്‍ തന്നെ മനസു നിറഞ്ഞ് സ്നേഹിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. നല്ല സിനിമകളിലൂടെയേ തനിക്കത് തിരിച്ച് കൊടുക്കാനാവൂ. തുടക്കത്തിലൊക്കെ കഥ കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ കൂടെയിരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തനിക്കൊരു ടീമുണ്ട്, താനാണ് തീരുമാനം എടുക്കുന്നത് എന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.