ലാലു അലക്‌സ് മുഖ്യ കഥാപാത്രമാകുന്ന ഇമ്പം പൂർത്തിയായി…

കൊച്ചി: ലാലു അലക്‌സ് മുഖ്യ കഥാപാത്രമാകുന്ന ചിത്രം ഇമ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി. കുടുംബങ്ങളെ ഉന്നംവച്ചൊരുക്കുന്ന ചിത്രം മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീജിത്ത് ചന്ദ്രനാണ്.

Advertisements

ഇർഷാദ്, മീര വാസുദേവ്, ദർശന സുദർശൻ, ദീപക് പറമ്പോൾ, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഐ.വി ജുനൈസ്, ജിലു ജോസഫ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം നിജയ് ജയൻ, വിനായക് ശശികുമാറാണ് ഗാനരചന. സംഗീതം പി.എസ്. ജയഹരി.

Hot Topics

Related Articles