മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നു ഗംഭീര പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡ് ജര്‍മനിയിലെ ആര്.ബി. ലീപ്സിങിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബോറുസിയ ഡോര്‍ട്ട്മുണ്ടിനെയും പാരീസ് സെയിന്റ് ജെര്മെയ്ന് മകാബി ഹൈഫയെയും നേരിടും.
പ്രീമിയര്‍ ലീഗിലെ വമ്ബനായ ചെല്‍സി സാല്‍സ്ബര്‍ഗിനെയും ഇറ്റാലിയന്‍ വമ്ബന്‍ നാപോളി റേഞ്ചേഴ്സിനെയും നേരിടും. പി.എസ്.ജിയും ഇസ്രയേലിലെ മകാബി ഹൈഫയും തമ്മിലുള്ള എച്ച് ഗ്രൂപ്പ് പോരാട്ടമാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. ഒരു കളിയില്‍നിന്നു മൂന്ന് പോയിന്റ് വീതം നേടിയ പി.എസ്.ജിയും ബെനഫികയും ഒപ്പത്തിനൊപ്പമാണ്.
മുന്‍ ചാമ്പ്യന്‍ യുവന്റസിനും മകാബി ഹൈഫയ്ക്കും അക്കൗണ്ട് തുറക്കാനായില്ല. മകാബി ഹൈഫയുടെ തട്ടകമായ സാമി ഒഫര്‍ സ്റ്റേഡിയത്തിലാണു മത്സരം. ഇരുടീമുകളും തമ്മില്‍ ഇതുവരെ രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. 1998-99 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു രണ്ട് മത്സരങ്ങളും. അന്ന് അഗ്രഗേറ്റ് ഗോളില്‍ മകാബി ഹൈഫ മുന്നേറി. ഒന്നാം പാദം 1-1 നും രണ്ടാം പാദം 3-2 നുമാണ് അവസാനിച്ചത്. ഇസ്രേലി ക്ലബുകള്‍ക്കെതിരേ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണു പി.എസ്.ജിക്കു ജയിക്കാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു തോല്‍വിയും ഒരു സമനിലയുമാണ് അവര്‍ വഴങ്ങിയത്. 2006 നവംബറിനു ശേഷം പി.എസ്.ജിക്ക് ഇസ്രേലി ക്ലബുകളുമായി മത്സരിക്കേണ്ടി വന്നില്ല. യുവേഫ കപ്പില്‍ ഹാപോയല്‍ ടെല്‍ അവീവിനെ അവര്‍ തോല്‍പ്പിച്ചിരുന്നു. 2009-10 ചാമ്ബ്യന്‍സ് ലീഗ് സീസണിലാണ് മകാബി ഹൈഫ അവസാനമായി ഫ്രഞ്ച് ക്ലബിനെതിരേ മത്സരിക്കുന്നത്. ബോര്ഡ്യുവിനെതിരേ നടന്ന ഇരുപാദത്തിലും 1-0 ത്തിനു തോറ്റു.
ഇേ്രസലി ക്ലബ് കഴിഞ്ഞ 10 ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളിലായി ശരാശരി 10 ഗോളിനാണു തോറ്റത്. ഡൈനാബോ സാഗ്രബാണ് ഇത്രയും മോശം ശരാശരിയുള്ള മറ്റൊരു ക്ലബ്. പി.എസ്.ജി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഒരു ഗോളെങ്കിലും അടിച്ചതിനാല്‍ ഇന്നും ഗോള്‍ മഴ പ്രതീക്ഷിക്കാം.
പി.എസ്.ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യമായാണ് ഒരു ഇസ്രേലി ടീമിനെതിരേ കളിക്കുന്നത്. എതിരേ കളിച്ച 18 വ്യത്യസ്ത രാജ്യങ്ങളിലെയും ക്ലബുകള്‍ക്കെതിരേ ഗോളടിച്ച റെക്കോഡ് മെസിക്കു സ്വന്തമാണ്. ഇന്നു ഗോളടിച്ചാല്‍ മെസിക്കു പുതിയ റെക്കോഡ് സ്വന്തമാക്കാം. തോമസ് ടുഷലിനെ പുറത്താക്കിയ ശേഷം ആദ്യമായാണു ചെല്‍സി ലീഗില്‍ കളിക്കുന്നത്. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കാതിരുന്ന അവര്‍ ഇന്ന് സാല്‍സ്ബര്‍ഗിനെ തോല്പ്പിക്കാനുറച്ചാണു കളിക്കുന്നത്. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണു മത്സരമെന്നത് അവരുടെ കരുത്തു കൂട്ടും. മൂന്ന് പോയിന്റ് നേടിയ ഡൈനാമോ സാഗ്രബ് ഒന്നാം സ്ഥാനത്താണ്. ഒരു പോയിന്റ് വീതമുള്ള മിലാന് രണ്ടാം സ്ഥാനത്തും സാല്‍സ്ബര്‍ഗ് മൂന്നാം സ്ഥാനത്തുമാണ്. എഫ് ഗ്രൂപ്പിലെ റയാല്‍ – ലീപ്സിങ് പോരാട്ടവും ആവേശകരമാകും.
മൂന്ന് പോയിന്റ് വീതം നേടിയ ഷാക്തര്‍ ഡോണറ്റ്ക്സും റയാലും ഒന്നാമനാകാനുള്ള പോരാട്ടത്തിലാണ്. ലീപ്സിങിനും കെല്ട്ടികിനും അക്കൗണ്ട് തുറക്കാനായില്ല. ലീപ്സിങ് റയാല്‍ ലീഗില്‍ നേരിടുന്ന 14-ാമത്തെ ജര്‍മന്‍ ക്ലബാണ്. ലീഗില്‍ സ്പാനിഷ് ക്ലബുകള്‍ക്കെതിരേ അപരാജിതരായിരുന്ന റെക്കോഡുമായാണ് (രണ്ട് ജയവും ഒരു സമനിലയും) ലീപ്സിങ് റയാലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ കളിക്കാനെത്തുന്നത്. മാഡ്രിഡിന്റെ വെറ്ററന്‍ താരം ലൂകാ മോഡ്രിച് ഇന്നു കളിക്കാനിറങ്ങിയാല് അപൂര്‍വ റെക്കോഡിന് ഉടമയാകും. ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കുന്ന റയാലിന്റെ ഏറ്റവും പ്രായം കൂടിയ ഔട്ട് ഫീല്‍ഡ് താരമെന്ന നേട്ടമാണു 37 വയസുകാരനായ മോഡ്രിചിനെ കാത്തിരിക്കുന്നത്. ഫെറങ്ക് പുഷ്കാസ്, കില്‍മാര്‍നോക് (38 വയസ്) എന്നിവരാണു നിലവില്‍ ഈ റെക്കോഡ് കൈവശം വച്ചിരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന്
ചെല്‍സി – സാല്‍സ്ബര്‍ഗ്
യുവന്റസ് – ബെനഫിക
മകാബി ഹൈഫ- പി.എസ്.ജി.
മാന്‍. സിറ്റി – ഡോര്‍ട്ട്മുണ്ട്
റയാല്‍ – ലീപ്സിങ്
പുലര്‍ച്ചെ 12.30 മുതല്‍
സോണി സിക്സില്