നാട്ടകം ഗസ്റ്റ് ഹൗസിൽ
നിന്നും ജാഗ്രതാ റിപ്പോർട്ടർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമയം : രാത്രി 10.00 മണി
കോട്ടയം: സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി മന്ത്രിയുടെ ചർച്ച തുടങ്ങി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചര്‍ച്ച നടത്തുന്നത് . സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. അതേ സമയം നാളെ നടക്കുന്ന സ്വകാര്യബസ് സമരം നേരിടാന്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്.
അതേസമയം, സ്വകാര്യ ബസ് ഉടമകത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഉടമ സംരക്ഷണ സമിതി. സര്‍ക്കാരിനെ വെല്ലുവിളിച്ചുള്ള സമരത്തിനില്ലെന്ന് സംഘടന വ്യക്തമാക്കി. സംസ്ഥാനത്ത് 1,500 ബസുകള്‍ സമരത്തില്‍ നിന്ന് വിട്ടു നില്‍കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിയ്ക്കും സംഘടന നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാനുള്ള സമയം ഡിസംബര്‍ വരെ നീട്ടി നല്‍കുകയും ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. ചാര്‍ജ് വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് നടപ്പിലാക്കാമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതോടെ തങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.