ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയ്ക്കു തകർപ്പൻ ജയം; ടോട്ടനം ലെസ്റ്ററിനെ തകർത്തത് ആറു ഗോളിന്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ എട്ടാം വാരത്തിലേയ്ക്കു കടന്നതോടെ പോരാട്ടം കടക്കുന്നു. ഈ ആഴ്ച നടന്ന മത്സരത്തിൽ തകർപ്പൻ ജയം നേടിയ മാഞ്ചസ്റ്റർ സിറ്റിയും, ടോട്ടനാം ഹോസ്പറും ഒന്നും രണ്ടും സ്ഥാനത്തേയ്ക്കു കുതിച്ചെത്തി. ഇതോടെ ഒന്നാം സ്ഥാനത്ത് നിന്ന ആഴ്‌സണൽ മൂന്നാം സ്ഥാനത്തേയ്ക്കിറങ്ങി.
മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയോട് യാതൊരു ദാക്ഷണ്യവും കാട്ടാതെയാണ് ടോട്ടനം ഹോസ്പ്പർ പ്രവർ്ത്തിച്ചത്. തകർപ്പൻ മത്സരത്തിൽ ആറു ഗോളുകളാണ് ടോട്ടനം നേടിയത്. ആറാം മിനിറ്റിൽ പെനാലിറ്റിയിലൂടെ യോരി ടീമൽസ് ലെസ്റ്ററിനെയാണ് ആദ്യം മുന്നിലെത്തിച്ചത്.

Advertisements

എന്നാൽ, എട്ടാം മിനിറ്റിൽ ഹാരികെയിന്റെ ഗോളിലൂടെ തിരിച്ചടിച്ച ടോട്ടനം, പിന്നീട് നടത്തിയത് കൂട്ടക്കുരുതിയായിരുന്നു. സൺഹെയിംഗ് മിന്നിന്റെ ഹാട്രിക്കിലൂടെയാണ് ടോട്ടനം തകർപ്പൻ പ്രകടനം നടത്തിയത്. 73, 84, 86 മിനിറ്റുകളിലായിരുന്നു മിന്നിന്റെ മിന്നും പ്രകടനം. ഇതോടെ ഏഴു കളികളിൽ നിന്ന് 17 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാം മിനിറ്റിൽ തന്നെ ഗോളടി തുടങ്ങിയിട്ടും, മൂന്നു ഗോളുകൾ മാത്രമാണ് ഹാളണ്ടിന്റെ മാഞ്ചസ്റ്റർ സിറ്റി വോൾഹാംമ്പറിന്റെ വലയിൽ എത്തിച്ചത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡും 17 പോയിന്റുമായി ഒന്നാമത് എത്തി. എന്നാൽ, ഗോൾ ശരാശരിയിൽ ടോട്ടനത്തിനെ പിന്നിലാക്കിയാണ് സിറ്റി ഒന്നാമത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു മത്സരങ്ങളിൽ ഫുൾ ഹാം രണ്ടിനെതിരെ മൂന്നു ഗോളിനു നോട്ടിംഹാമിനെയും, ആസ്റ്റൺവില്ല എതിരില്ലാത്ത ഒരു ഗോളിനു സതാംപ്റ്റണെയും തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് എഎഫ്‌സി ബോൺസ്മൗത്തിനെ സമനിലയിൽ തളച്ചു. വൈകിട്ട് 4.30 നു നടക്കുന്ന മത്സരത്തിൽ ബെൻഫോർഡ് ആഴ്‌സണലിനെ നേരിടും. 6.45 ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ എവർട്ടൺ എഫ്‌സി വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ഈ മത്സരം വിജയിച്ചാൽ ആഴ്‌സണലിന് 18 പോയിന്റും ഒന്നാം സ്ഥാനവും നേടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.