മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ചൊവാഴ്ച്ച ടി20 മത്സരം ആരംഭിക്കാനിരിക്കെ ലോകകപ്പിലും ടി20 ഫോര്‍മാറ്റിലും ഇന്ത്യന്‍ ഓപ്പണറാകാന്‍ വിരാട് കോഹ്ലി അനുയോജ്യനെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിനെ കുറിച്ച് സംസാരിച്ച രോഹിത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഒട്ടേറേ ബാറ്റിങ്ങ് സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി. പരുക്കില്‍ നിന്ന് മുക്തനായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഇന്ത്യന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും രോഹിത് പറഞ്ഞു.
‘ടീമില്‍ മികച്ച താരങ്ങള്‍ ഒട്ടേറേയുളളത് എപ്പോഴും നല്ലതാണ്. ലോകകപ്പിന് മത്സരിക്കാന്‍ പോകുമ്ബോള്‍ ഇത്തരം സാധ്യതകള്‍ ഗുണം ചെയ്യും. ഏത് പൊസിഷനിലും കളിക്കുന്ന ബാറ്റര്‍മാരെയാണ് ടീമിന് വേണ്ടത്. വ്യത്യസ്തമായ പരിഷ്‌കാരങ്ങള്‍ ടീമില്‍ നടപ്പാക്കുമ്ബോള്‍ അത് പ്രശനങ്ങള്‍ കൊണ്ടാണെന്ന് കരുതരുത്,’രോഹിത് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞങ്ങളെ സംബന്ധിച്ചിടത്തോളും കളിക്കാരുടെ മികവും അവര്‍ ടീമിന് നല്കുന്നത് എന്തെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വിരാട് കോഹ്ലിയെ ഓപ്പണറാക്കുന്ന കാര്യം ഇപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്. മൂന്നാമത് ഒരു ഓപ്പണര്‍ ഞങ്ങള്‍ക്കില്ല. ഐപിഎല്ലില്‍ അദ്ദേഹം ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്യാറുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അദ്ദേഹം നല്ലൊരു ഓപ്പണിങ്ങ് സാധ്യതയാണ്. ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. കെഎല്‍ രാഹുല്‍ തന്നെയാണ് ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുക. ഓപ്പണിങ്ങ് പൊസിഷനില്‍ പരീക്ഷണം നടത്താന്‍ ഞങ്ങള്‍ സാധിക്കില്ല,’രോഹിത്ത് കൂട്ടിച്ചേര്‍ത്തു.
ചൊവാഴ്ച്ച മൊഹാലിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരം. വിജയത്തോടെ ലോകകപ്പിന് ഒരുക്കങ്ങള്‍ക്ക് തുടക്കമിടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്നതാണ് പരമ്ബര.
ഓസ്‌ട്രേലിയന്‍ പരമ്പരക്കുളള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്