കൊച്ചി : അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തിയ നിരവധി പേരെ നമ്മുക്ക് അറിയാം. പ്രണവ് മോഹന്‍ ലാല്‍, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് ഇവരെല്ലാം സിനിമാ കുടുംബത്തില്‍ തന്നെ ഉള്ളവരാണ്. ഇപ്പോള്‍ ജയറാമിന്റെ പാര്‍വ്വതിയുടെ മകള്‍ മാളവികയും സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്.
താന്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. നേരത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് മാളവികയെ ആയിരുന്നു ആദ്യം സെലക്ട് ചെയ്തിരുന്നത്, എന്നാല്‍ ഈ കഥാപാത്രം താരം തന്നെ നിരസിക്കുകയായിരുന്നു. ഇത് താരപുത്രി തന്നെ പറഞ്ഞിരുന്നു.
ഇതിനിടെ അച്ഛനൊപ്പം പരസ്യത്തിലും മാളവിക എത്തിയിരുന്നു, പിന്നാലെ ആല്‍ബത്തിലും പ്രത്യക്ഷപ്പെട്ടു, ഇനി സിനിമയിലേക്കാണ്. ഇതുവരെ സിനിമയിലേക്ക് കടന്നില്ലെങ്കിലും താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട് മാളവികക്ക്. കല്യാണി പ്രിയദര്ശന് മുതല്‍ മീനാക്ഷി ദിലീപ് വരെയുള്ള സ്റ്റാര്‍ കിഡ്സുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള് വീട്ടിലൊക്കെ വന്നിട്ടുണ്ട്.’ ‘മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം ഞാന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്ക് പറയും മാളവിക പറഞ്ഞു.
അതേസമയം ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന് ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്.