ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം : സുഹൃത്തിന്റെ മകളുടെ അസുഖത്തെ കുറിച്ചും അതിന് ആരോഗ്യ മന്ത്രി നടത്തിയ ഇടപെടലിനെക്കുറിച്ചും വൈറൽ കുറിപ്പുമായി എം.ജയചന്ദ്രൻ

കൊച്ചി : മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തിന്റെ മകളുടെ അസുഖത്തെ കുറിച്ചും ആരോഗ്യമന്ത്രിയുടെ സഹായ വാഗ്ദാനത്തെ കുറിച്ചുമാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.

Advertisements

സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ. പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്, എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ. 4 വയസ്സ് മുതല്‍ ടൈപ്പ് 1 ഡയബറ്റിക് രോഗി ആണ് ഈ കുഞ്ഞു മകള്‍. ( പ്രമേഹരോഗികള്‍ക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവര്‍ക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ). ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27 ലേക്കും ( ഹൈപോ) എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈപ്പോ സ്റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും. പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോള്‍ ഷുഗര്‍ ലെവല്‍ കൂടാന്‍ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് . വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ സ്വകാര്യ വാഹന ഡ്രൈവറായി നില്‍ക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കില്‍ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നുവെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം ( ഹ്യുമലോഗും, ലാന്റ്സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം. ചികിത്സാ ചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മധുരമിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണത്രെ. അതിന് 7 ലക്ഷം രൂപവരും. മാത്രമല്ല അതിന്റെ മെയ്ന്റനന്‍സ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങള്‍ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്.

സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് (ബികെ ഹരിനാരായണന്‍) പറഞ്ഞിരുന്നു. ഹരി അത് ആരോഗ്യമന്ത്രി വീണാജോര്‍ജിനെ അറിയിച്ചു. മന്ത്രി സുരേഷിന്റെ കുടുംബത്തെ വിളിച്ച് താഴെ പറയുന്ന കാര്യങ്ങളില്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്. ശ്രീനന്ദക്ക് വേണ്ട ഇന്‍സുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും. അത് തൃശ്ശൂരില്‍ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും മരുന്ന് എപ്പോള്‍ തീര്‍ന്നാലും/ എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ വളണ്ടിയേഴ്സിനെ വിളിക്കാം. ഒരു നഴ്സ്, ലൊക്കാലിറ്റിയില്‍ തന്നെ ഉണ്ടാകും രക്ഷിതാക്കള്‍ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും ( ഹൈപ്പോ കണ്ടീഷന്‍ വരുമ്പോള്‍ പെട്ടെന്ന് അലര്‍ട്ട് ആവാനായി) രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷന്‍ മോണിറ്റര്‍ ചെയ്ത് ഡോക്യുമെന്റ് ചെയ്യും .അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇന്‍സുലിന്‍ പമ്പാണങ്കില്‍ അത് ) അത് കുട്ടിക്ക് ലഭ്യമാക്കുംആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയില്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവര്‍ .അവര്‍ക്കെല്ലാം സര്‍ക്കാരിന്റെ സഹായം ഉണ്ടാവട്ടെ. വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്/ ഡോക്ടര്‍മാര്‍ക്ക് / ആരോഗ്യവകുപ്പിന്/ സര്‍ക്കാരിന് എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.