തിരുവനന്തപുരം കാട്ടാക്കാട ഡിപ്പോയിൽ കുടുംബത്തോട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂരത; കെ.എസ്.ആർ.ടി.സി ബസുകളിൽ നൽകിയിരുന്ന പരസ്യങ്ങളെല്ലാം പിൻവലിക്കാൻ അച്ചായൻസ് ഗോൾഡ്; ലക്ഷങ്ങളുടെ പരസ്യം ഇനി നൽകില്ലെന്ന പ്രഖ്യാപനവുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

കോട്ടയം: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ ആവശ്യപ്പെട്ട് എത്തിയ പെൺകുട്ടിയുടെ മുന്നിൽ വച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെ മർദിച്ച സംഭവത്തിൽ കർശന നിലപാടുമായി അച്ചായൻസ് ഗോൾഡ്. കോട്ടയം ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ നൽകിയിരുന്ന പരസ്യം പൂർണമായും പിൻവലിക്കാനാണ് അച്ചായൻസ് ഗോൾഡ് തീരുമാനിച്ചിരിക്കുന്നത്. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ വർഷങ്ങളായി ലക്ഷങ്ങളുടെ പരസ്യമാണ് അച്ചായൻസ് ഗോൾഡ് നൽകിയിരുന്നത്. ഈ പരസ്യം പൂർണമായും പിൻവലിക്കാനും, തുടർ വർഷങ്ങളിൽ പരസ്യം ചെയ്യുന്നില്ലെന്നും അച്ചായൻസ് ഗോൾഡ് പ്രഖ്യാപിച്ചു.

Advertisements

പ്രതിഷേധത്തിന്റെ ഭാഗമായി ആക്രമണത്തിന് ഇരയായ കുടുംബത്തെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരിൽ കാണുമെന്നും, ഇവരുമായി സംസാരിച്ച് ഇവർക്കു വേണ്ട നിയമ സഹായം അടക്കം ചെയ്തു നൽകുമെന്നും അച്ചായൻസ് ഗോൾഡ് എം.ഡിയും ഉടമയുമായി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ അച്ചായൻസ് ഗോൾഡ് അധികൃതർ കുടുംബത്തെ സന്ദർശിക്കും. കുടുംബത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും, ഇവരെ സന്ദർശിച്ച് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിനും അച്ചായൻസ് ഗോൾഡ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ കൺസഷന്റെ ആവശ്യത്തിനായി എത്തിയ പെൺകുട്ടിയെയും പിതാവിനെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ ആക്രമിച്ചത്. ഇതിനു പിന്നാലെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മർദിച്ചവരെ തള്ളിപ്പറഞ്ഞ് കെ.എസ്.ആർ.ടി.സിയും രംഗത്ത് എത്തിയിരുന്നു. ഇവരെ സസ്‌പെന്റ് ചെയ്യുകയും, കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സംഭവം വിവാദമായതോടെയാണ് കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അച്ചായൻസ് ജുവലറി പിൻതുണയുമായി രംഗത്ത് എത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.