മുംബൈ: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനുളള 15 അംഗ ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ നിരയെ നയിക്കുക.ഒക്ടോബര്‍ ഒന്ന് മുതല്‍ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് നടക്കുക. പരുക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജെമിമ റോഡ്രിഗസ് ടീമില്‍ തിരിച്ചെത്തി.
സ്മൃതി മന്ദാനയും ഷഫാലി വര്‍മയുമാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ജെമിമയും ഹര്‍മന്‍പ്രീതും മധ്യനിരക്ക് കരുത്ത് പകരും. റിച്ചാ ഗോഷ് വിക്കറ്റ് കീപ്പറായി എത്തുമ്ബോള്‍ മേഘ്ന സിംഗും പൂജ വസ്ത്രകറും പേസ് ആക്രമണം നയിക്കും. ഓള് റൗണ്ടറായി ദീപ്തി ശര്മ്മയെത്തുമ്ബോള് രാധാ യാദവ്, സ്നേഹ റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്നതാണ് സ്പിന്‍ നിര. ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, എസ് മേഘ്ന, റിച്ചാ ഗോഷ് (വിക്കറ്റ് കീപ്പര്‍) സ്നേഹ റാണ, ദയാലന്‍ ഹേമലത, പൂജ വസ്ത്രകര്‍, മേഘ്ന സിംഗ്, രേണുക താക്കൂര്‍ ,രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, കെ പി നവ്ഗയര്