പാമ്പാടി :
പാമ്പാടി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.കേരള സർക്കാരിൻ്റെ 12 ഇന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ നിർമ്മാണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ് ലറ്റ് സംവിധാനം, അമ്മമാർക്ക് മുലയൂട്ടുവാൻ ഉള്ള സൗകര്യം, പാർക്ക്, ലഘുഭക്ഷണശാല എന്നിവയോടു കൂടിയുള്ള വിശ്രമകേന്ദ്രമാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം
സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ് കെ.എം രാധാകൃഷ്ണൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി ,ആസൂത്രണ സമിതി വൈസ് ചെയർമാൻ ഇ എസ് സാബു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ ,ശുചിത്വമിഷൻ കോ-ഓഡിനേറ്റർ വിപിൻ, കെ കെ തങ്കപ്പൻ, ഷേർളി തര്യൻ, എന്നിവർ സംസാരിച്ചു.ഷിബു കുഴിയിടത്തറ സ്വാഗതവും സെക്രട്ടറി സുജാ മാത്യു നന്ദിയും പറഞ്ഞു.
പാമ്പാടി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു
Advertisements