സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഇന്ത്യ. രണ്ടാം ഏകദിനത്തിലും വിജയിച്ചതോടെ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 334 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 44.2 ഓവറില്‍ 245 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. പത്തോവറില്‍ 57 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ രേണുക താക്കൂറാണ് ഇംഗ്ലണ്ടിനെ ചുരുട്ടി കെട്ടിയത്.
58 പന്തില്‍ 65 റണ്‍സ് നേടിയ ഡാനിയേല്‍ വൈറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.
മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനില്‍ക്കെ ഇന്ത്യ സ്വന്തമാക്കി. ഇതിനുമുന്‍പ് 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1999 ലാണ് ഇന്ത്യന്‍ വനിതകള്‍ അവസാനമായി ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര വിജയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ഏകദിന ക്രിക്കറ്റിലെ തന്റെ അഞ്ചാം സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് 111 പന്തില്‍ 18 ഫോറും 4 സിക്സും ഉള്‍പ്പടെ പുറത്താകാതെ 143 റണ്‍സ് അടിച്ചുകൂട്ടി. അവസാന 11 പന്തില്‍ മാത്രം 43 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
58 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളും 40 റണ്‍സ് നേടിയ സ്മൃതി മന്ദാനയും കൗറിന് മികച്ച പിന്തുണ നല്കി.ശനിയാഴ്ച്ചയാണ് പരമ്ബരയിലെ അവസാന മത്സരം നടക്കുന്നത്. സീനിയര്‍ താരം ജുലന് ഗോസ്വാമിയുടെ അവസാന മത്സരം കൂടിയാണിത്. വിജയം നേടി പരമ്ബര തൂത്തുവാരികൊണ്ട് ഇന്ത്യ ജുലന് ഗോസ്വാമിയ്ക്ക് യാത്രയയപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.