എട്ടിൽ അമ്പരന്ന് ടെക്നിക്കൽ സ്കൂൾ ; എട്ടാം ക്ലാസിലെ 2 ഡിവിഷനിലും ഇരട്ട സഹോദരന്മാർ ; ആദ്യ ദിനത്തിൽ കൗതുകം നിറച്ച് പാമ്പാടി ഗവ. ടെക്നിക്കൽ സ്കൂൾ

പാമ്പാടി :
പാമ്പാടി ഗവ. ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസിലെ ആദ്യ ദിനം കൗതുകങ്ങളും അമ്പരപ്പും നിറഞ്ഞതായി.എട്ടാം ക്ലാസിൽ രാവിലെ ക്ലാസ്സ് മുറിയിലേക്ക് കടന്നുവന്ന അധ്യാപകർ ശരിക്കും അമ്പരന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം സാദൃശ്യമുള്ള ഇരട്ട സഹോദരങ്ങൾ എട്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലെ വിദ്യാർത്ഥികളെയും അധ്യാപകരേയും ഒരേപോലെ അമ്പരപ്പിച്ചു. ഒരേ ബെഞ്ചിൽ തിരിച്ചറിയാൻ കഴിയാത്ത ഇരട്ട സഹോദരന്മാർ സ്കൂളിന് ആദ്യ ദിനം കൗതുകമായി.

Advertisements

എട്ട് എ യിലെ വിദ്യാർഥികളായ വിവേകും പവനും, ബിയിലെ അഭിനന്തും , അഭിനവുമാണ് ആദ്യ ദിനത്തിൽ സ്കൂളിലെ കൗതുക കാഴ്‌ചയായി മാറിയത്. സ്‌കൂളിലെ തങ്ങളുടെ ആദ്യ ദിനത്തിൽ ഒരേ നിറമുള്ള വേഷത്തിലാണ് സഹോദരങ്ങളായ പവൻ ജേക്കബും , വിവേക് ജേക്കബും കടന്നു വന്നതെങ്കിൽ വ്യത്യസ്ത നിറമുള്ള ഒരേ തരത്തിലുള്ള വേഷത്തിലാണ് അഭിനന്തും , അഭിനവും എത്തിയത്. പേര് പറഞ്ഞ് പരിജയപ്പെടുത്തിയെങ്കിലും ഇരു സഹോദരങ്ങളെയും തിരിച്ചറിയാൻ സഹപാഠികൾ ബുദ്ധിമുട്ടി. അരീപ്പറമ്പ് കൊട്ടാരത്തിൽ വീട്ടിൽ ഉല്ലാസ് ചന്ദ്രൻ അനിതാകുമാരി ദമ്പതികളുടെ മക്കളാണ് അഭിനന്ദ് ഉല്ലാസും, അഭിനവ് ഉല്ലാസും. പാമ്പാടി ഇല്ലിവളവിൽ വെള്ളാപ്പള്ളിയിൽ ജേക്കബ് കുര്യാക്കോസ് സിന്ധു ജേക്കബ് ദമ്പതികളുടെ മക്കളാണ് പവൻ ജേക്കബും , വിവേക് ജേക്കബും. ആദ്യ ദിനം തന്നെ സ്കൂളിലെ താരങ്ങൾ ആയി മാറിയിരിക്കുകയാണ് ഇരു സഹോദരങ്ങളും.

Hot Topics

Related Articles