ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണം: പ്രിൻസ് ലൂക്കോസ് ; കേരളാ കോൺഗ്രസ് നേതൃ സമ്മേളനം നടത്തി

കുമരകം:  ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച  ചെറിയ ഇളവുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ് നികുതി കുറക്കില്ലന്നുള്ള സംസ്ഥാന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് തിരുവാർപ്പ് തോമസ് അദ്ധ്യക്ഷത വഹിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ എ.കെ.ജോസഫ്, അഡ്വ.ജയ്സൺ ജോസഫ്, പി സി പൈലോ, കെ.പി.പോൾ, ബിനു ചെങ്ങളം, മോഹൻദാസ് ആമ്പലാറ്റിൽ,ലിസ്സിസണ്ണി, കാർത്തിക ആർ നായർ സിബി തട്ടാം പറമ്പിൽ, ബിനോയി ഉതുപ്പാൻ, തങ്കച്ചൻ, കെ.മാത്യു, സോമശേഖരൻ നായർ, ബെന്നി തോട്ടർമറ്റം, സാജൻ ജോസഫ്, പി.ഡി. ബാബു, ബിനു വല്യ പാടം ബിനോയി തോമസ് കെ.എ മാത്യു കുമർത്തും പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കേരള യൂത്ത്ഫ്രണ്ട്
തിരുവാർപ്പ് മണ്ഡലം ഭാരവാഹികൾ
പ്രസിഡൻ്റ് – മലാഖി ചിലമ്പാട്ടുശ്ശേരിൽ ,ജനറൽ സെക്രട്ടറി – ജറിൻ തോമസ്, വൈസ് പ്രസിഡൻ്റ് – ബ്രിജിത് സഖറിയ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം -ടിനു ജോസഫ്, ട്രഷറാർ – ചിക്കു അട്ടിച്ചിറ.

Hot Topics

Related Articles