ദമാം: ഖത്തർ ലോകകപ്പിലെങ്കിലും മികച്ചൊരു മുന്നേറ്റം നടത്താൻ പുതു വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് ക്രിസ്റ്റ്യൻ പുലിസിച്ചിന്റേയും കൂട്ടരുടേയും യുഎസ് ടീം.
അമേരിക്കയുടെ കിരീട സ്വപ്നങ്ങൾക്ക് കാവലേകാൻ 21 കാരനായ സെർജിയോ ഡെസ്റ്റുമുണ്ടാകും. ബാഴ്സലോണക്കായുളള മിന്നും പ്രകടനത്തോടെ പ്രതിരോധ താരമായ ഡെസ്റ്റ് ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണ്. ഡെസ്റ്റിന്റെ ഈ മികവ് തന്നെയാണ് താരത്തെ എസി മിലാന്റെ നോട്ടപ്പുളളിയാക്കി മാറ്റിയത്.
നെതർലൻഡിലെ അൽമിയർ നഗരത്തിൽ 2002 നവംബർ മൂന്നിനാണ് സെർജിനോ ജിയാന്നി ഡെസ്റ്റിന്റെ ജനനം.2017ൽ 17 വയസ്സിൽ താഴെയുളള അമേരിക്കൻ ടീമിലൂടെയാണ് ദേശീയ ഫുട്ബോൾ കരിയറിന്റെ തുടക്കം. അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2019 മുതൽ സീനിയർ ടീമിനായി കളിക്കുന്ന ഡെസ്റ്റ് 17 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. രണ്ട് ഗോളും താരം സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2009ൽ അൽമിയർ സിറ്റിയുടെ യൂത്ത് ടീമിലൂടെയാണ് ഫുട്ബോൾ കരിയറിന്റെ തുടക്കം. 2018 മുതൽ 2020 വരെയുളള ജോംഗ് അയാക്സ്, അയാക്സ് ടീമിനായി കളിച്ച ഡെസ്റ്റ് 41 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്. 2020ൽ ബാഴ്സലോണയിലേക്ക് കൂടുമാറിയ താരം 51 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. കാറ്റലൻ ക്ലബ്ബിനായി രണ്ട് ഗോളും ഡെസ്റ്റ് സ്വന്തമാക്കി. തുടർന്ന് ഈ സീസണിൽ എ സി മിലാനിൽ ലോണിലെത്തിയ താരം ഒരു മത്സരത്തിന് ഇറങ്ങി.
ഫുൾബാക്കായ ഡെസ്റ്റ് ലെഫ്റ്റ്, റൈറ്റ് വിങ്ങിലും കളിക്കാൻ യോജ്യനാണ്. കളത്തിൽ ക്യത്യമായി പന്ത് നിയന്ത്രിച്ച് മികച്ച പാസുകൾ നൽകി തന്റെ പ്രാഗത്ഭ്യം ഡെസ്റ്റ് തെളിയിച്ചു കഴിഞ്ഞു. ചെറിയ പാസ്സുകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ഡെസ്റ്റ് മികച്ച ഡ്രിബിളറുമാണ്. ക്രോസ്സിങ്ങിലേയും ഫിനിഷിങ്ങിലേയും ചില പോരായ്മകൾ ഒഴിച്ചാൽ സമ്ബൂർണ മധ്യനിര താരമായും കളിക്കാൻ യോഗ്യനാണ് ഡെസ്റ്റ്. മികച്ച സാങ്കേതിക മികവുളള താരം ലോകത്തിലെ ഏറ്റവും പ്രതീക്ഷയേറുന്ന യുവ താരങ്ങളിൽ പ്രധാനിയാണ്.