ഹൈദരാബാദ് : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന് നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ചതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
Advertisements
ഇന്നും മഴ പെയ്യാനുള്ള സാധ്യത 30 ശതമാനമുണ്ട്. എന്നാല്‍, അത് ഭീഷണിയല്ല. എങ്കിലും ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത. ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ബോളിംഗ് ആണ് പ്രധാന തലവേദന. ബോളർമാർ ഫോമിലെത്താത്തതാണ് ഇന്ത്യയുടെ പരാജയ കാരണവും.