എം.സി റോഡിൽ നീലിമംഗലത്ത് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു; എം.സി റോഡിൽ ഗതാഗതം തടസപ്പെടുത്തി; വാഹനങ്ങൾ പഴയ പാലത്തിലൂടെ തിരിച്ചു വിടുന്നു

കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് അപകടത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി, വാഹനങ്ങൾ പഴയ പാലത്തിലൂടെ വഴി തിരിച്ച് വിട്ടാണ് അറ്റകുറ്റപണികൾ നടത്തുന്നത്.

Advertisements

ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് നീലിമംഗലം പാലത്തിൽ ഓട്ടോ ഡ്രൈവർ കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്ത് സെബാസ്റ്റിയൻ (28) മരിച്ചത്. ഇതിനു ശേഷം റോഡിൽ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പും, കെ.എസ്.ടി.പിയും ചേർന്ന് അറ്റകുറ്റപണികൾ ആരംഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലത്തിലേയ്ക്കു കയറുന്ന ഭാഗത്തുണ്ടായ കുഴി അടച്ച ശേഷം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിനാണ് ആലോചന. ഇതേ തുടർന്നു എം.സി റോഡിലെ പഴയ പാലത്തിലൂടെയാണ് ഗതാഗതം കടത്തി വിടുന്നത്. ഇതേ തുടർന്ന്, എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഡിലെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനാണ് കെ.എസ്.ടി.പി ആലോചിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.