എന്റെ വിവാഹവും ഗർഭധാരണവും എല്ലാം ലോക്ക് ഡൗൺ സമയത്ത് ; അൽപം താമസിച്ചിരുന്നെങ്കിലും കുഞ്ഞ് ആംബുലൻസിൽ ജനിച്ചേനെ : വിവാഹത്തെക്കുറിച്ചും കുഞ്ഞുണ്ടായതിനെക്കുറിച്ചും താരം മിയ ജോർജ് തുറന്ന് പറയുന്നു

കോട്ടയം : മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് മിയ ജോർജ്. ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലാണ് മിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിൽ മികച്ച അഭിനയ പ്രകടനം താരം കാഴ്ച്ച വെച്ചു. മെമ്മറീസ്, പാവാട, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മിയ കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ നിന്നും തമിഴ്, തെലുങ്ക് സിനിമ ലോകത്തും മിയയുടെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു.കോട്ടയം പാലാ സ്വദേശിയാണ് മിയ. മിയയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും ആയിരുന്നു മിയയെ ആരാധകർ കൂടുതൽ ശ്രദ്ധിക്കാൻ കാരണം.

Advertisements

വിവാഹത്തെ കുറിച്ചും കുഞ്ഞ് ജനിച്ചതിനെ കുറിച്ചുമെല്ലാം ആരാധകരെ മിയ അറിയിച്ചിരുന്നു. മിയയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ലോക്‌ഡൌൺ കാലത്തായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞതോടു കൂടി മിയ അഭിനയിക്കുമോ എന്നായിരുന്നു ആരാധകർക്ക് ആശങ്ക. കുഞ്ഞും ജനിച്ചതോടു കൂടി ആശങ്ക കൂടി വന്നു. എന്നാൽ താൻ സിനിമയിൽ നിന്നും താത്കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിൽ സജീവമായി തന്നെ തുടരുന്നതാണ്. പ്രസവ ശേഷം ഏതൊരു സ്ത്രീക്കും ജോലിയിൽ നിന്നും ചെറിയ ബ്രേക്ക്‌ വേണ്ടത് അനിവാര്യമാണ് എന്നായിരുന്നു മിയ പറഞ്ഞത്. നാലോളം സിനിമകളാണ് താരം ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.  ടെലിവിഷന്‍ റിയാലിറ്റി ഷോയില്ലും വിധി കര്‍ത്താവായും മിയ എത്തി. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാനാണ് മിയക്ക് ആഗ്രഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ തന്റെ അപ്രതീക്ഷിതമായ പ്രസവത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ് മിയ. താരത്തിനു ഒരു ആൺകുഞ്ഞാണ് പിറന്നത്. ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുഞ്ഞിന്റെ പേര്. ഞാന്‍ ഡിഗ്രി സെക്കന്റ് ഇയറിന് പഠിയ്ക്കുമ്പോഴാണ് എന്റെ ചേച്ചിയ്ക്ക് കുഞ്ഞ് ജനിച്ചു. ഞാൻ ചേച്ചിയുടെ കുഞ്ഞിനെ സെക്കന്റ് മദര്‍ എന്ന നിലയിലാണ് നോക്കിയത്. അതുകൊണ്ട് എനിക്ക് കുഞ്ഞുണ്ടായപ്പോൾ കുഞ്ഞിനെ നോക്കുന്നത് വലിയ കാര്യമായി തോന്നിയില്ല. എന്റെ മകൻ പ്രി മെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് ഞാൻ  പ്രസവിച്ചത്. പ്രസവിക്കുന്നതിന്റെ അതിന്റെ തലേ ദിവസം ഞാന്‍ എന്റെ വീട്ടില്‍ വന്നു.  രാവിലെ തന്നെ എനിക്ക് വേദന വന്നു തുടങ്ങി. എന്നാൽ പ്രസവ വേദനയാണോ എന്ന് മനസിലായില്ല. ഞാനും ഭർത്താവും ഗൂഗിളിൽ വരെ സെർച്ച്‌ ചെയ്തു നോക്കി.

മമ്മിയോട് പറഞ്ഞപ്പോഴാണ് മമ്മി വേഗം ഡോക്ടറെ വിളിച്ചത്.  എന്നെ സ്ഥിരമായി കാണിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോയപ്പോഴാണ് പ്രസവിക്കാൻ സമയമായി എന്നറിഞ്ഞത്.  അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സിൽ  വേറെ ആശുപത്രിയിലേക്ക് എന്നെ മാറ്റി. ആശുപത്രിയിലെത്തി  പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും ഞാൻ പ്രസവിച്ചു. ഈ ടെൻഷനും തിരക്കുകളും കാരണം ഞാന്‍ ശരിയ്ക്കും പ്രസവ വേദന എന്താണെന്നു അറിഞ്ഞില്ല.  ഭയങ്കര വേദനയായിരിക്കും എന്നാണ് പലരും പറഞ്ഞത്. അപ്പോൾ ഞാൻ ആ വേദന ഒന്നും ശ്രദ്ധിച്ചില്ല.

എന്റെ കല്യാണവും പ്രസവവും എല്ലാം പറ്റിയ സമയത്താണ് നടന്നത്. വിവാഹം നിശ്ചയിച്ചതോടു കൂടി ലോക്കഡോൺ ആയി. അതുകൊണ്ട് കൂടുതൽ പരിചയപ്പെടാനും പ്രണയിക്കാനും കഴിഞ്ഞു. ഗർഭിണി ആവാനും അധിക നാൾ വേണ്ടി വന്നില്ല. ലോക് ഡൗണ്‍ സമയത്ത് തന്നെ പ്രസവവും കഴിഞ്ഞു. എല്ലാം പഴയ പടിയിലേക്ക് മാറിയപ്പോൾ കല്യാണവും പ്രസവവും എല്ലാം കഴിഞ്ഞു. ലോക്‌ഡോൺ സമയത്തു തന്നെ ലോക്ക് ആയതുകൊണ്ട് തന്നെ  സിനിമയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. സിനിമയിൽ അഭിനയിക്കാമെന്ന് ഭർത്താവ് ആദ്യമേ സമ്മതിച്ചിരുന്നു.- മിയ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.